Monday, October 25, 2010

യാത്ര


ജീവിതം കവിതയാകുബോഴും
കവിതയെഴുതുവാനാകുന്നില്ല..

വാക്കുകൾ..
വരികൾ
വേർതിരിഞ്ഞ്‌
ശ്രമങ്ങളെല്ലാം വിഫലമാകുന്നു..

കാണെക്കാണെ
കാത്തിരിപ്പിൻ
വഴി നീളമേറുന്നു..

ആശകൾ
അപൂർണ്ണമാകുന്നു..

നീണ്ട യാത്രയുടെ
ഏതു തിരിവിൽ വെച്ചായിരിയ്ക്കും
നിന്റെ ചുടു നിശ്വാസങ്ങൾ
വാക്കുകളായ്‌
വരികളായ്‌
പെയ്തൊഴിയുന്നത്‌..

കവിതയെഴുതാനറിയില്ല..
പരിശ്രമങ്ങൾ
വിഫലമാകുന്നു..